Follow KVARTHA on Google news Follow Us!
ad

അടിച്ചുമാറ്റിയ കാറുമായി പെട്രോള്‍ പമ്പിലെത്തിയ മോഷ്ടാക്കള്‍ പിടിയിലായതായി പൊലീസ്

മാനന്തവാടി തോണിച്ചാലില്‍ അടിച്ചുമാറ്റിയ കാറുമായി പെട്രോള്‍ പമ്പിലെത്തിയ News, Kerala, Police, Robbery, Car, Vehicles
തോണിച്ചാല്‍: (www.kvartha.com 14.09.2021) മാനന്തവാടി തോണിച്ചാലില്‍ അടിച്ചുമാറ്റിയ കാറുമായി പെട്രോള്‍ പമ്പിലെത്തിയ മോഷ്ടാക്കള്‍ പിടിയിലായതായി പൊലീസ്. മലപ്പുറം കാര്യവട്ടം സ്വദേശി രത്‌നകുമാര്‍, കൊല്ലം കടക്കല്‍ സ്വദേശി അബ്ദുല്‍ കരീം എന്നിവരാണ് പിടിയിലായത്. 

ചങ്ങാടക്കടവിലെ മലബാര്‍ മോടോഴ്‌സ് യൂസ്ഡ് കാര്‍ കടയില്‍ നിന്നാണ് കാര്‍ മോഷണം പോയത്. കടയുടെ മുന്നിലുണ്ടായിരുന്ന ചങ്ങല മുറിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ ഓഫീസ് മുറി കുത്തിത്തുറന്നാണ് താക്കോലെടുത്തത്. ഇതിനിടെ കെട്ടിട ഉടമ കടയ്ക്കുള്ളിലെ ശബ്ദം കേട്ടം സ്ഥാപന ഉടമകളെ വിവരം അറിയിക്കുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു.

News, Kerala, Police, Robbery, Car, Vehicles, Police arrested robbers who reached petrol pump with car

ഷോറൂമില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ ഇന്ധനം കുറവായിരിക്കുമെന്ന ധാരണയില്‍ പൊലീസുകാര്‍ മാനന്തവാടിയിലും പരിസരങ്ങളിലേയും പെട്രോള്‍ പമ്പുകള്‍ നിരീക്ഷിക്കുന്നതിനിടയിലാണ് തോണിച്ചാലിലെ പെട്രോള്‍ പമ്പില്‍ മോഷ്ടാക്കള്‍ വാഹനവുമായി എത്തുന്നത്. രാത്രി സമയം പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പുകള്‍ കുറവായിരുന്നതും പൊലീസിന് സഹായിച്ചു. 

Keywords: News, Kerala, Police, Robbery, Car, Vehicles, Police arrested robbers who reached petrol pump with car

Post a Comment