തിരുവനന്തപുരം: (www.kvartha.com 25.09.2021) സംസ്ഥാന വനിതാ കമീഷന്റെ പുതിയ അധ്യക്ഷയായി പി സതീദേവി ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും. പാര്‍ടി സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രടറിയുമാണ്. 2004ല്‍ വടകരയില്‍ നിന്നുള്ള ലോക്‌സഭാ അംഗമായിരുന്നു.
സ്ത്രീധന പീഡനം സംബന്ധിച്ച് പരാതി പറഞ്ഞ യുവതിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് മുന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് എം സി ജോസഫൈനെ നീക്കിയത്. കാലാവധി എട്ട് മാസം ബാക്കിയുള്ളപ്പോഴായിരുന്നു ജോസഫൈന്‍ രാജിവെച്ചത്. വനിതാ കമീഷനിലെ മറ്റ് അംഗങ്ങള്‍ക്ക് കാലാവധി അവസാനിക്കുന്നത് വരെ തുടരാനാകും.
Keywords: Thiruvananthapuram, News, Kerala, Women, Complaint, P Sathidevi, State Women's Commission, P Sathidevi appointed as State Women's Commission