SWISS-TOWER 24/07/2023

ഗോവധം നടത്തിയയാളെ സംരക്ഷിച്ചെന്ന് പരാതി; യുപിയില്‍ 4 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

 


ഫതേപൂര്‍: (www.kvartha.com 11.09.2021) ഉത്തര്‍പ്രദേശില്‍ ഗോവധം നടത്തിയയാളെ സംരക്ഷിച്ചെന്ന പരാതിയെ തുടര്‍ന്ന് നാലു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സബ് ഇന്‍സ്പെക്ടര്‍മാരായ ശാമി അശ്‌റഫ്, അനീഷ് കുമാര്‍ സിംഗ്, ഹെഡ് കോണ്‍സ്റ്റബിള്‍ മനോജ് കുമാര്‍, കോണ്‍സ്റ്റബിള്‍ രാജേഷ് തിവാരി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് സീനിയര്‍ പൊലീസ് ഓഫീസര്‍ രാജേഷ് കുമാര്‍ അറിയിച്ചു. 

സംഭവത്തില്‍ ഗ്രാമീണരാണ് പരാതി നല്‍കിയത്. തുടര്‍ന്ന് സര്‍കിള്‍ ഓഫീസര്‍ നടത്തിയ അന്വേഷണപ്രകാരം സംഭവത്തില്‍ നടപടിയെടുക്കുകയായിരുന്നു. ഖഖ്രെരു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗോവധം നടത്തിയെന്ന് ആരോപിക്കപ്പെട്ട ഹൈദറിനെ ഇവര്‍ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപിച്ചത്.

ഗോവധം നടത്തിയയാളെ സംരക്ഷിച്ചെന്ന് പരാതി; യുപിയില്‍ 4 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Keywords:  News, National, Suspension, Police, Complaint, Police Station, On Villagers Complaint In UP, Policemen Suspended For Trying To Shield Cow Slaughter Accused
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia