നിപ ഭീതി അകലുന്നു; 15 പേരുടെ സാംപിളുകള്‍ കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 12.09.2021) സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ സാംപിളുകള്‍ കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതുവരെ 123 സാമ്പിളുകളാണ് നെഗറ്റീവായത്. നിപ പ്രതിരോധത്തിന്റെ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും രണ്ട് ദിവസത്തിനകം കേന്ദ്ര സംഘത്തിന്റെ റിപോര്‍ട് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
Aster_MIMS

നിപയുടെ ഉറവിട പരിശോധന തുടരുകയാണെന്നും വീണാ ജോര്‍ജ് അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികളിലും സീറോ പ്രിവെലന്‍സ് പഠനം നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ആദ്യ ഘട്ടത്തില്‍ ശേഖരിച്ച വവ്വാലുകളുടെയും ആടുകളുടെയും പരിശോധന ഫലവും നെഗറ്റിവാണ്. 

നിപ ഭീതി അകലുന്നു; 15 പേരുടെ സാംപിളുകള്‍ കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി

Keywords:  Kozhikode, News, Kerala, Nipah, Health Minister, Virus, Nipah; Health minister said results of 15 more people were negative
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia