നെടുമ്പാശ്ശേരി: (www.kvartha.com 24.09.2021) ആണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ട്യൂഷന്‍ അധ്യാപകനെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീമൂലനഗരം സൗത് വെള്ളാരപ്പിള്ളി കൂട്ടുങ്കല്‍ വീട്ടില്‍ ജയിംസ് (59) ആണ് അറസ്റ്റിലായത്. ട്യൂഷന്‍ എടുക്കാനെന്ന വ്യാജേന കുട്ടികളെ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. സംഭവത്തിനുശേഷം ഒളിവില്‍പോയ ഇയാളെ ജില്ല പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചാണ് പിടികൂടിയത്. ഇയാള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് എസ് പി കാര്‍ത്തിക്ക് അറിയിച്ചു.
Keywords: News, Kerala, Arrest, Arrested, Complaint, Police, Molestation, Boy, Teacher, Molestation against boys; Teacher arrested