Follow KVARTHA on Google news Follow Us!
ad

കാണാതായ യുവാവിനെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാണാതായ യുവാവിനെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി News, Kerala, Found Dead, Missing, Death
തിരുവല്ല: (www.kvartha.com 21.09.2021) കാണാതായ യുവാവിനെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിരണം ഒറ്റ വേലില്‍ രഘുവിന്റെ മകന്‍ സൂരജ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സൂരജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ സൂരജിനെ വീട്ടില്‍ നിന്നും കാണാതായിരുന്നു. നൈജീരിയയില്‍ ജോലി ചെയ്തിരുന്ന സൂരജ് അടുത്ത കാലത്താണ് നാട്ടില്‍ മടങ്ങിയെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി. മാതാവ്: ഗീത, സഹോദരങ്ങള്‍: രാജേഷ്, റെജിന്‍. 

News, Kerala, Found Dead, Missing, Death, Missing youth found hanging from tree near house

Keywords: News, Kerala, Found Dead, Missing, Death, Missing youth found hanging from tree near house

Post a Comment