അടച്ചു പൂട്ടിയ സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്‍

 


തിരുവനന്തപുരം: (www.kvartha.com 21.09.2021) സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. അടുത്തഘട്ടത്തില്‍ തിയേറ്റര്‍, ഓഡിറ്റോറിയം എന്നിവ തുറക്കുന്ന കാര്യം സര്‍കാര്‍ പരിഗണിക്കുമെന്നും കേരളത്തില്‍ ടിപിആര്‍ കുറയുന്നുന്നത് അനുകൂല സാഹചര്യമാണെന്നും മന്ത്രി വ്യക്തമാക്കി. 

കോവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിലാണ് തിയറ്ററുകളടക്കം വീണ്ടും അടച്ചുപൂട്ടിയത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ സംസ്ഥാന സര്‍കാര്‍ പിന്‍വലിക്കുകയാണ്. കൂടുതല്‍ ഇളവുകള്‍ സംസ്ഥാനത്തിന് നല്‍കിയപ്പോള്‍ തീയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. സ്‌കൂളുകളും കോളേജുകളും അടക്കം തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. 

അടച്ചു പൂട്ടിയ സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്‍

തീയേറ്റര്‍ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സഹായം നല്‍കുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യം സര്‍കാരിന്റെ അന്തിമ പരിഗണനയിലാണെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. വിവാഹങ്ങളടക്കം നടക്കുന്ന ഓഡിറ്റോറിയങ്ങളും തുറക്കുന്നതില്‍ അനുകൂല മറുപടികള്‍ സര്‍കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായിരുന്നില്ല. എന്നാല്‍ അടുത്ത ഘട്ടത്തില്‍ ഇക്കാര്യം പരിഗണിക്കുമെന്നാണ് മന്ത്രി ഇപ്പോള്‍ വ്യക്തമാക്കുന്നത്. 

Keywords:  Thiruvananthapuram, News, Kerala, Minister, COVID-19, Theater, Cinema, Entertainment, Minister Saji Cherian said that the situation favorable for reopening of closed cinema theaters
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia