Follow KVARTHA on Google news Follow Us!
ad

മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയാക്കണം; ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കി ബസുടമകള്‍

മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ Thiruvananthapuram, News, Kerala, bus, Students, Minister
തിരുവനന്തപുരം: (www.kvartha.com 23.09.2021) മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകള്‍. വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബസുടമകള്‍ ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കി. കഴിഞ്ഞ പതിനെട്ട് മാസമായി കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ഇവര്‍ പറയുന്നു.

സര്‍കാര്‍ ഇളവുകള്‍ നല്‍കിയിട്ടും 60 ശതമാനം ബസുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയിരിക്കുന്നതെന്നും ബാക്കിയുള്ളവ നഷ്ടത്തിലാണും ഉടമകള്‍ പറഞ്ഞു. പലര്‍ക്കും ഭീമമായ നഷ്ടമുണ്ടെന്നും ബസ് ചാര്‍ജ് വര്‍ധനയാണ് പരിഹാരമെന്നും ഇവര്‍ വ്യക്തമാക്കി. 

Thiruvananthapuram, News, Kerala, bus, Students, Minister, Minimum charge should be increased from Rs 8 to Rs 10; Bus owners submit petition to Transport Minister

വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കണമെന്നാണ് ആവശ്യം ചൂണ്ടിക്കാട്ടി ബസുടമകള്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയേയും കണ്ടു. നിലവില്‍ ബസുടമകള്‍ സമരം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ സെപ്തംബര്‍ 30ന് മുമ്പ് തീരുമാനമെടുത്തില്ലെങ്കില്‍ കടുത്ത പ്രതിഷേധത്തിലേക്ക് കടക്കുമെന്നാണ് ബസുടമകള്‍ നല്‍കുന്ന മുന്നറിയിപ്പ്. 

Keywords: Thiruvananthapuram, News, Kerala, bus, Students, Minister, Minimum charge should be increased from Rs 8 to Rs 10; Bus owners submit petition to Transport Minister

Post a Comment