Follow KVARTHA on Google news Follow Us!
ad

ഖത്വറില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ സൂക്ഷിക്കുക, 10,000 റിയാല്‍ വരെ പിഴ; മുന്നറിയിപ്പുമായി അധികൃതര്‍

ഖത്വറില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ Doha, News, Gulf, World, Waste Dumb, Fine, Qatar, Waste, Beach, Road
ദോഹ: (www.kvartha.com 19.09.2021) ഖത്വറില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ 10,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അധികൃതര്‍. നിശ്ചയിച്ചിട്ടുള്ള കണ്ടെയ്‌നെറില്‍ തന്നെ മാലിന്യം നിക്ഷേപിക്കണം. ലോക ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി മുന്‍സിപാലിറ്റി-പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ട വിവിധ ട്വീറ്റുകളിലാണ് ഖത്വറിലെ മാലിന്യ നിയന്ത്രണ നിയമങ്ങളും ശിക്ഷയും വ്യക്തമാക്കിയത്. 

Littering in Qatar could cost you QAR 10000

പൂന്തോട്ടങ്ങള്‍, ബീച്ചുകള്‍, തെരുവുകള്‍, കാല്‍നട ഇടനാഴികള്‍, പാര്‍കുകള്‍, ഒഴിഞ്ഞ സ്ഥലങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് 10,000 റിയാല്‍ പിഴയ്ക്കും മറ്റു നിയമനടപടിക്കും കാരണമാകും. ഭക്ഷ്യമാലിന്യങ്ങളും ചപ്പുചവറുകളും കെട്ടിട/നിര്‍മാണ മലിന്യങ്ങളുമെല്ലാം വലിച്ചെറിയുന്നതോ പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നതോ ശിക്ഷാനടപടികള്‍ക്ക് കാരണമാകുമെന്നും അധികൃതര്‍ അറിയിച്ചു.

Keywords: Doha, News, Gulf, World, Waste Dumb, Fine, Qatar, Waste, Beach, Road, Public spaces, Ministry of Municipality and Environment, World Cleanup Day, Littering in Qatar could cost you QAR 10000

Post a Comment