ബെംഗ്‌ളൂറു: (www.kvartha.com 30.09.2021) കന്നട നടി സൗജന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ കുമ്പളഗോടു സണ്‍വര്‍ത് അപാര്‍ട്‌മെന്റിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോണില്‍ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്‌ളാറ്റിലെത്തി പരിശോധിക്കുകയായിരുന്നു.
സൗജന്യയുടെ ഫ്‌ളാറ്റില്‍ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും അച്ഛനും അമ്മയും തന്നോട് ക്ഷമിക്കണമെന്നും കുറിപ്പില്‍ പറയുന്നു. കുടക് ജില്ലയിലെ കുശലനഗര്‍ സ്വദേശിനിയാണ് സൗജന്യ. നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
Keywords: Bangalore, News, National, Actress, Found Dead, Death, Kannada Serial Actress Soujanya
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.