വടക്കാഞ്ചേരി: (www.kvartha.com 23.09.2021) അത്താണിയില്‍ ജീപും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ബൈക് യാത്രികനായ പഴയന്നൂര്‍ കല്ലേപാടത്തെ തൃക്കൂര്‍ കൊപ്പാട്ടില്‍ ബിനീഷ് (37) ആണ് മരിച്ചത്. ഷൊര്‍ണൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലെ മിണാലൂരിലായിരുന്നു അപകടം.
തൃശൂര്‍ ഭാഗത്തുനിന്ന് വന്ന ജീപ് എതിരെ വന്ന ബൈകില്‍ ഇടിക്കുകയായിരുന്നു. മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ വടക്കാഞ്ചേരി പൊലീസ് തുടര്‍നടപടി സ്വീകരിച്ചു.
Keywords: News, Kerala, Accident, Death, Medical College, Hospital, Bike, Jeep and bike collide; Man died