Follow KVARTHA on Google news Follow Us!
ad

കളമശേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് രോഗിയുടെ മൃതദേഹം പുഴുവരിച്ച സംഭവം; പരാതി നല്‍കിയിട്ടും തുടര്‍ നടപടിയില്ലെന്ന് കുടുംബം

കൊച്ചി കളമശേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് രോഗിയുടെ മൃതദേഹം Kochi, News, Kerala, Medical College, Complaint, COVID-19, Treatment, Police
കൊച്ചി: (www.kvartha.com 20.09.2021) കൊച്ചി കളമശേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് രോഗിയുടെ മൃതദേഹം പുഴുവരിച്ച സംഭവത്തില്‍ പരാതി നല്‍കി നാല് ദിവസയിട്ടും തുടര്‍ നടപടിയില്ലെന്ന് കുടുംബം. ആരോഗ്യവകുപ്പും ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്ന് കുടുംബം പറഞ്ഞു.

കഴിഞ്ഞ 14നാണ് കളമശേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പെരുമ്പാവൂര്‍ സ്വദേശി കുഞ്ഞപ്പന്‍ (85) മരിച്ചത്. ആശുപത്രിയില്‍ നിന്ന് പെരുമ്പാവൂര്‍ നഗരസഭ ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ കൊണ്ടുവന്നപ്പോഴാണ് മൃതദേഹത്തില്‍ പുഴുക്കളെ കണ്ടതെന്ന് മകന്‍ അനില്‍കുമാര്‍ പറയുന്നു. തുടര്‍ന്ന് അധികൃതര്‍ ധൃതിപിടിച്ച് സംസ്‌കാരം നടത്തി. 

Kochi, News, Kerala, Medical College, Complaint, COVID-19, Treatment, Police, Incident that worm infested body of Covid patient at Kalamassery Medical College Hospital; Family said that no further action four days after the complaint was lodged

സംഭവത്തെ തുടര്‍ന്ന് 16ന് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ല കലക്ടര്‍, പട്ടികജാതി കമീഷന്‍ എന്നിവര്‍ക്കെല്ലാം കുടുംബം പരാതി അയച്ചു. എന്നാല്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കുടുംബം ആരോപിച്ചു. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് ഒരു തവണ വിളിച്ച് വിവരം തേടി. പൊലീസിന്റെ ഭാഗത്ത് നിന്നും പിന്നീട് അനക്കമില്ല. ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ നടപടിയെടുക്കും വരെ പരാതിയുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം. 

Keywords: Kochi, News, Kerala, Medical College, Complaint, COVID-19, Treatment, Police, Incident that worm infested body of Covid patient at Kalamassery Medical College Hospital; Family said that no further action four days after the complaint was lodged

Post a Comment