തിരുവനന്തപുരം: (www.kvartha.com 21.09.2021) കരമനയില്‍ വ്യാജ ലൈസന്‍സുള്ള തോക്ക് പിടികൂടിയ സംഭവത്തില്‍ കശ്മീര്‍ രജൗരി സ്വദേശി സത്പാല്‍ സിങിനെ കശ്മീരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കേസില്‍ അറസ്റ്റിലായ അഞ്ച് സുരക്ഷ ജീവനക്കാരില്‍ ഒരാളായ ഗുല്‍സമനുമായി കശ്മീരിലെത്തി അന്വേഷിച്ചപ്പോഴാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വിവരം അവിടത്തെ പൊലീസ് അറിയിച്ചതെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം കശ്മീരില്‍ നിന്ന് മടങ്ങിയെത്തിയത്. ഗുജറാത്തിലെ കേസുമായി ബന്ധപ്പെട്ടാണ് സത്പാല്‍ ആത്മഹത്യ ചെയ്തതെന്നാണ് കശ്മീര്‍ പൊലീസ് നല്‍കിയ വിവരം. എടിഎമില്‍ പണം നിറയ്ക്കുന്ന സിസ്‌കോ എന്ന സ്വകാര്യ ഏജന്‍സിയുടെ സുരക്ഷാ ജീവനക്കാര്‍ക്ക് വ്യാജ തോക്കും ലൈസന്‍സും ഉണ്ടാക്കിക്കൊടുത്തത് ഇയാളാണെന്ന് വ്യക്തമായിരുന്നു.
തുടര്‍ന്നാണ് ഇയാളെ പിടികൂടാന്‍ കശ്മീരിലേക്ക് പൊലീസ് സംഘം പോയത്. സത്പാല്‍ സിങ് സുരക്ഷ ജോലിക്കായി ആവശ്യക്കാര്‍ക്ക് വ്യാജ തോക്കുകളും ലൈസന്‍സും നല്‍കുന്ന സംഘത്തിന്റെ പ്രധാന കണ്ണിയാണെന്നും കശ്മീരില്‍ ഇയാള്‍ ഇത്തരം കേസുകളില്‍ ഉള്‍പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Keywords: Thiruvananthapuram, News, Kerala, Crime, Found Dead, Death, Police, Case, Arrest, Arrested, Incident of possession of a fake licensed firearm; Kashmir native found dead