പാല: (www.kvartha.com 25.09.2021) മകനൊപ്പം ബൈകില്‍ സഞ്ചരിക്കവെ റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മ മരിച്ചു. പാലാ കണ്ണാടിയുറുമ്പ് ചാമക്കാലയില്‍ സോമന്‍ നായരുടെ ഭാര്യ രാധാമണി (54) ആണ് മരിച്ചത്. കണ്ണാടിയുറുമ്പ് പഴയകൊട്ടാരം റോഡില്‍ ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.
ജോലിക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക് മഴയത്ത് റോഡില്‍ തെന്നുകയും പിന്‍സീറ്റിലിരുന്ന രാധാമണി റോഡില്‍ തെറിച്ചു വീഴുകയുമായിരുന്നു. തലയ്ക്ക് ഏറ്റ ക്ഷതമേറ്റാണ് മരണകാരണം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനം ഓടിച്ചിരുന്ന മകന്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
Keywords: News, Kerala, Accident, Injured, Death, Hospital, Bike, Housewife died after falling from the bike