തൃശൂര്‍: (www.kvatha.com 20.09.2021) നിയന്ത്രംവിട്ട ഓടോറിക്ഷ മറിഞ്ഞ് ഡ്രൈവറായ ഹോടെല്‍ ജീവനക്കാരന് ദാരുണാന്ത്യം. തളിക്കുളം നമ്പിക്കടവ് പൂരാടന്‍ വീട്ടില്‍ പരേതനായ ഗോപാലന്റെ മകന്‍ വിജയന്‍(53) ആണ് മരിച്ചത്. തെരുവുനായ കുറുകെ ചാടിയതോടെ ഓടോറിക്ഷ നിയന്ത്രംവിട്ട് മറിയുകയായിരുന്നു.
ദേശീയപാത 66ല്‍ നാട്ടിക സിഎഫ്എല്‍ടിസിക്ക് സമീപം ശനിയാഴ്ച രാത്രി 12 മണിക്കാണ് സംഭവം. നാട്ടികയിലെ ഹോടെലില്‍ നിന്ന് ജോലി കഴിഞ്ഞ് ഓടോറിക്ഷയില്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മാതാവ്: പരേതയായ തങ്കമ്മ. സഹോദരങ്ങള്‍: ദാസന്‍, സാവിത്രി.
Keywords: Thrissur, News, Kerala, Accident, Dog, Death, Auto Driver, Hotel employee died when auto rickshaw overturned