ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com 24.09.2021) എക്‌സ്‌പോ 2020 ഉദ്ഘാടന ചടങ്ങില്‍ സംഗീത പെരുമഴ പെയ്യിക്കാന്‍ എ ആര്‍ റഹ് മാന്റെ ഈണങ്ങളുമുണ്ടാകും. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 50 വിഖ്യാത വനിതാ സംഗീതജ്ഞരുടെ അവതരണങ്ങള്‍ കോര്‍ത്തിണക്കിയ പരിപാടിയാണ് നടക്കുക.
ഫിര്‍ദൗസ് ഓര്‍കസ്ട്ര വനിതാ ടീം അവതരിപ്പിക്കുന്ന പരിപാടിയിലാണ് എ ആര്‍ റഹ് മാന്‍ അടക്കമുള്ളവരുടെ സൃഷ്ടികള്‍ അവതരിപ്പിക്കുക. റഹ് മാന്‍ ചിട്ടപ്പെടുത്തിയ രണ്ട് ഗാനങ്ങളും എക്‌സ്പോയിലെ സന്ദര്‍ശകര്‍ക്കായി ഒരുക്കും. പ്രതിഭാശാലികളായ വനിതകളാണ് അവതരണം നടത്തുന്നത്.
Keywords: Dubai, News, Gulf, World, A.R Rahman, Expo 2020, Programme, Reported by Qasim Udumbunthala, Expo 2020 Dubai: Hear AR Rahman create magic with all-women ensemble