ഷൊര്‍ണൂര്‍: (www.kvartha.com 14.09.2021) ഭര്‍ത്താവിനൊപ്പം ബൈകില്‍ സഞ്ചരിക്കവെ റോഡിലേക്ക് തെറിച്ചുവീണ എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം. കോട്ടയം ഈരാറ്റുപേട്ട പേഴുമുക്കാട്ടില്‍ പരീത് ബാവ ഖാന്റെ മകള്‍ ജുവൈന പി ഖാന്‍ (46) ആണ് മരിച്ചത്. നായ കുറുകെ ചാടിയതിനെ തുടര്‍ന്നു ബൈക് നിയന്ത്രണം വിട്ടാണ് അപകടം.
ഭര്‍ത്താവും തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് അധ്യാപകനുമായ അബ്ദുല്‍ ജമാലിനൊപ്പം ഷൊര്‍ണൂരില്‍ നിന്ന് ചെറുതുരുത്തിയിലേക്കു പോകുമ്പോള്‍ കൊച്ചി പാലത്തിന് സമീപമായിരുന്നു അപകടം. രാവിലെ പതിവു നടത്തത്തിനിറങ്ങിയ ജുവൈനയെ മഴ പെയ്തതിനാല്‍ കൂട്ടിക്കൊണ്ടു വരാന്‍ പോയതായിരുന്നു ജമാല്‍. മഴ മാറിയതോടെ ഇരുവരും ചെറുതുരുത്തിയിലെ മാര്‍കെറ്റിലേക്കു പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
ഉടന്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. മൃതദേഹം ഈരാറ്റുപേട്ടയിലേക്ക് കൊണ്ടുപോയി. പട്ടാമ്പി ബ്ലോക് പഞ്ചായത്ത് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറായിരുന്നു. മക്കള്‍: ജമിയ, ജിയ
Keywords: News, Kerala, Death, Accident, Death, bike, Dog, Engineer dies after falling off bike