Follow KVARTHA on Google news Follow Us!
ad

'വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനിടെ തട്ടുകട ഉടമയായ വയോധികന്‍ ആത്മഹത്യക്ക് ശ്രമിച്ചു'

വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനിടെ തട്ടുകട ഉടമയായ വയോധികന്‍ News, Kerala, Suicide Attempt, Police, Vendors
ചെങ്ങന്നൂര്‍: (www.kvartha.com 18.09.2021) വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനിടെ തട്ടുകട ഉടമയായ വയോധികന്‍ ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ്. ശനിയാഴ്ച രാവിലെ കൊല്ലം-തേനി പാതയുടെ വികസനവുമായി ബന്ധപ്പെട്ട് എംസി റോഡില്‍ പുത്തന്‍വീട്ടില്‍ പടി കവലക്ക് സമീപമാണ് സംഭവം. 

News, Kerala, Suicide Attempt, Police, Vendors, Elderly shop owner tries to commit suicide while evacuating street vendors

ഇല്ലിമല പാലത്തിനോടു ചേര്‍ന്ന് തട്ടുകട നടത്തുന്ന ളാഹശ്ശേരി കണിയാരിക്കല്‍ വീട്ടില്‍ വേണു (60) ആണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഒഴിപ്പിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജെസിബി ഉള്‍പ്പടെയുള്ള സാധനങ്ങളുമായി എത്തിയപ്പോഴാണ് വയോധികന്‍ പെട്രോള്‍ ദേഹത്ത് ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയതെന്ന് പൊലീസ് പറഞ്ഞു. 

ഉടന്‍ പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. എന്നാല്‍ പിടികൊടുക്കാതെ ഓടിയ ഇയാളെ അഗ്നിശമന സേനാംഗങ്ങള്‍ കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറുകയായിരുന്നു. രോഗവും കടബാധ്യതകളുംമൂലം പ്രയാസമനുഭവിക്കുന്ന വ്യക്തിയാണ് വേണുവെന്ന് പൊലീസ് വ്യക്തമാക്കി.

Keywords: News, Kerala, Suicide Attempt, Police, Vendors, Elderly shop owner tries to commit suicide while evacuating street vendors

Post a Comment