SWISS-TOWER 24/07/2023

കുടുംബവഴക്കിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു; ഒരാള്‍ അറസ്റ്റില്‍

 


ADVERTISEMENT

ചക്കരക്കല്ല്: (www.kvartha.com 20.09.2021) പള്ളിപ്പൊയിലില്‍ കുടുംബവഴക്കിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കുനിയില്‍ രാജന്‍ (60) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ ഭാര്യ റീത്തയുടെ സഹോദരീ ഭര്‍ത്താവ് വീരാജ്‌പേട്ട സ്വദേശി രവീന്ദ്രനെ (59) ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തു. 
Aster mims 04/11/2022

കഴിഞ്ഞ 13നാണ് സംഭവം. വഴക്കിനിടെ രാജന്‍ തറയില്‍ തലയിടിച്ചുവീഴുകയായിരുന്നു. തുടര്‍ന്ന് രാജനെ കണ്ണൂര്‍ ജില്ല ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡികല്‍ കോളജ്, കോഴിക്കോട് മെഡികല്‍ കോളജ് എന്നിവിടങ്ങളില്‍ എത്തിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ കോഴിക്കോട് മെഡികല്‍ കോളജില്‍ വച്ച് മരിച്ചു. തിരുവനന്തപുരം സ്വദേശിയാണ് രാജന്‍. മകന്‍: രാഹുല്‍. 

കുടുംബവഴക്കിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു; ഒരാള്‍ അറസ്റ്റില്‍

Keywords:  News, Kerala, Treatment, Arrest, Arrested, Police, Medical College, hospital, Death, Injured, Elderly man dies after being injured in family quarrel; One arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia