നിര്‍ത്താതെ കരഞ്ഞതിന് പിഞ്ചുകുഞ്ഞിനെ റിമോട് കൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്ന കേസ്; മാതാവിന്റെ മാനസിക നില പരിശോധിക്കണമെന്ന് കോടതി

 


കെയ്‌റോ: (www.kvartha.com 20.09.2021) നിര്‍ത്താതെ കരഞ്ഞതിന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ റിമോട് കൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്ന സംഭവത്തില്‍ മാതാവിന്റെ മാനസിക നില പരിശോധിക്കാനും ബോധപൂര്‍വം കുഞ്ഞിനെ കൊന്നതാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനും ഉത്തരവിട്ട് കോടതി. ഈജിപ്തിലാണ് സംഭവം. ശര്‍ഖിയയിലെ ക്രിമിനല്‍ കോടതിയുടെ പരിഗണനയ്ക്ക് കേസ് വന്നപ്പോഴാണ് 24കാരിയായ മാതാവിനെ 45 ദിവസം നിരീക്ഷിക്കാന്‍ നിര്‍ദേശിച്ചത്.

ആശുപത്രിയില്‍ നിന്ന് മാനസിക പരിശോധാന റിപോര്‍ട് കിട്ടിയ ശേഷം നവംബറില്‍ കേസിന്റെ വിചാരണ ആരംഭിക്കും. കുഞ്ഞിനെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചിരുന്നത്. തുടര്‍ന്ന് തലയിലേറ്റ മാരകമായ പരിക്കാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് കണ്ടെത്തി. തന്റെ ഭാര്യ കുഞ്ഞിനെ ടിവിയുടെ റിമോട്  കൊണ്ട് അടിച്ചുകൊന്ന ശേഷം വീട്ടില്‍ നിന്ന് രക്ഷപ്പെട്ടുവെന്നാണ് പിതാവ് പൊലീസിന് മൊഴി നല്‍കിയത്. 

നിര്‍ത്താതെ കരഞ്ഞതിന് പിഞ്ചുകുഞ്ഞിനെ റിമോട് കൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്ന കേസ്; മാതാവിന്റെ മാനസിക നില പരിശോധിക്കണമെന്ന് കോടതി

സംഭവത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷം മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടുക്കളയിലെ ജോലിക്കിടയില്‍ കുഞ്ഞ് തന്റെ കൈയില്‍ നിന്ന് അബദ്ധത്തില്‍ താഴെ വീണുവെന്നും അതിന് ശേഷം നിര്‍ത്താതെ കരഞ്ഞപ്പോള്‍ ദേഷ്യം സഹിക്കാനാവാതെ റിമോട് കൊണ്ട് അടിക്കുകയായിരുന്നുവെന്നും യുവതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. 

Keywords:  News, World, Crime, Court, Woman, Case, Baby, Mother, Hospital, Egyptian woman sent to psychiatric facility in ‘crying baby’ death case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia