കോഴിക്കോട്: (www.kvartha.com 25.09.2021) സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദമാം-മംഗളുറു വിമാനം അടിയന്തരമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കി. വെള്ളിയാഴ്ച രാത്രി 11.30 മണിക്ക് ദമാമില്‍ നിന്ന് പുറപ്പെട്ട ദമാം-മംഗളുറു വിമാനമാണ് കരിപ്പൂരില്‍ ഇറക്കേണ്ടി വന്നത്.
ശനിയാഴ്ച രാവിലെ 6.00 മണിക്കാണ് വിമാനം കരിപ്പൂരില്‍ ലാന്‍ഡ് ചെയ്തത്. സാങ്കേതിക തകരാറെന്ന് വിശദീകരണം നല്‍കുന്ന അധികൃതര്‍ ഇത്രയും നേരമായി വിമാനത്തില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്ക് ലഘുഭക്ഷണം മാത്രമാണ് നല്‍കിയതെന്ന് പരാതിയും ഉയര്‍ന്നു.
Keywords: Kozhikode, News, Kerala, Complaint, Flight, Dammam-Mangalore flight emergency landing at Karipur