ജയ്പുര്‍: (www.kvatha.com 21.09.2021) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഫോണില്‍ അശ്ലീല സന്ദേശവും വീഡിയോയും അയച്ചുവെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. അജ്മേറിലെ പിസന്‍ഗന്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ വിക്രം സിങിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി കേസെടുക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരമായി ശല്യം ചെയ്യുകയാണെന്ന് പഞ്ചായത്ത് സമിതി അംഗം പ്രദീപ് കുമാവാത്ത് പറഞ്ഞു. പ്രദീപ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തതായും പോക്സോ, ഐടി വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്തുവെന്നും എസ്പി ജഗദീഷ് ചന്ദ്ര ശര്‍മ അറിയിച്ചു.
Keywords: Jaipur, News, National, Crime, Suspension, Complaint, Girl, Cop suspended for sending obscene texts, videos to minor girl