Follow KVARTHA on Google news Follow Us!
ad

'കോവിഡ് പ്രതിരോധത്തില്‍ വീഴ്ച', സമരം ചെയ്ത കോണ്‍ഗ്രസിന് കോവിഡ് മാനദണ്ഡം ലംഘിച്ചതിന് 1.10 ലക്ഷം രൂപ പിഴ

കോവിഡ് പ്രതിരോധത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് സമരം ചെയ്ത Palakkad, News, Kerala, Fine, Congress, Politics, COVID-19
പാലക്കാട്: (www.kvartha.com 13.09.2021) കോവിഡ് പ്രതിരോധത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് സമരം ചെയ്ത പുതുശ്ശേരി ബ്ലോക് കോണ്‍ഗ്രസ് കമിറ്റിക്ക് കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരില്‍ നല്‍കേണ്ടി വന്നത് 1.10 ലക്ഷം രൂപ. പ്രവര്‍ത്തകരില്‍ നിന്ന് പിരിവെടുത്ത് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ അദാലത്തില്‍ പിഴ അടച്ചു. 

കോവിഡ് മാനദണ്ഡം ലംഘിച്ച് കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ക്കെതിരെ സമരം നടത്തിയ വകയിലാണ് പിഴ. വാക്സിനേഷന്‍ അപാകത, ശബരിമല, സ്വര്‍ണക്കടത്ത്, ടോള്‍, കാര്‍ഷിക നിയമം, ലക്ഷദ്വീപ്, മരംമുറി, ചെക്പോസ്റ്റിലെ കൈക്കൂലി തുടങ്ങിയ വിവിധ പ്രശ്നങ്ങള്‍ക്കെതിരെയാണ് ബ്ലോക്, മണ്ഡലം കമിറ്റികളുടെ നേതൃത്വത്തില്‍ സമരം നടത്തിയത്. പ്രധാനമായി സമരങ്ങള്‍ നടന്നത് പുതുശ്ശേരി, എലപ്പുള്ളി, കൊടുമ്പ്, മരുതറോഡ് പഞ്ചായത്തുകളിലാണ്.  

Palakkad, News, Kerala, Fine, Congress, Politics, COVID-19, Congress fined for violating Covid norms

വാളയാര്‍, കസബ സ്റ്റേഷനുകളിലായാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്. ഓരോ മണ്ഡലം പ്രസിഡന്റിന്റെയും പേരില്‍ 15 വരെ കേസുകള്‍ ചാര്‍ജ് ചെയ്തെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നേരത്തെ അറിയിച്ച്, മാനദണ്ഡങ്ങള്‍ പാലിച്ചാണ് സമരം നടത്തിയതെന്നും സര്‍കാരിനെതിരെ സമരം നടത്തിയവരെ നിശ്ശബ്ദമാക്കാനാണ് ശ്രമമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Keywords: Palakkad, News, Kerala, Fine, Congress, Politics, COVID-19, Congress fined for violating Covid norms

Post a Comment