തിരുവല്ല: (www.kvartha.com 16.09.2021) ശ്രീവല്ലഭ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങിയ സ്ത്രീയെ അടിച്ചു വീഴ്ത്തി സ്വര്‍ണമാല കവര്‍ന്നതായി പരാതി. പാലിയേക്കര ശ്രീ ശൈലത്തില്‍ ഗിരിജാകുമാരി (58)യുടെ മാലയാണ് കവര്‍ന്നത്. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ മതില്‍ ഭാഗം ബ്രഹ്മകുമാരീസ് ധ്യാന കേന്ദ്രത്തിന് സമീപമായിരുന്നു സംഭവം.
പിന്നാലെ നടന്നെത്തിയ മോഷ്ടാവ് ഗിരിജയെ അടിച്ചു വീഴ്ത്തിയ ശേഷം മാല പൊട്ടിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് പകച്ചു പോയ ഗിരിജ സമനില വീണ്ടെടുത്ത് പിന്നാലെ ഓടിയെങ്കിലും മോഷ്ടാവ് ഓടി രക്ഷപെട്ടു. സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണെന്ന് തിരുവല്ല പോലീസ് അറിയിച്ചു.
Keywords: Thiruvalla, News, Kerala, Gold, Complaint, Police, Robbery, Temple, Crime, Complaint that woman who returned after visiting temple allegedly robbed her gold necklace