ആലപ്പുഴ: (www.kvartha.com 21.09.2021) ഡ്യൂടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. തിങ്കളാഴ്ച അര്‍ധരാത്രി തൃക്കുന്നപ്പുഴ പാനൂരിന് സമീപമാണ് സംഭവം. വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക സുബിനയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
ബൈകിലെത്തിയ രണ്ടുപേര്‍ സുബിനയെ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു. പട്രോളിംഗിനെത്തിയ പൊലീസുകാരെ കണ്ട് അക്രിമകള്‍ ഓടി രക്ഷപ്പെട്ടു. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.
Keywords: Ambalapuzha, News, Kerala, Complaint, Health, Police, Medical College, Complaint that tried to kidnap health worker who returned after duty