Follow KVARTHA on Google news Follow Us!
ad

'വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ദമ്പതികള്‍ പണം തട്ടി'; പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് ആരോപണം

കൊല്ലം: (www.kvartha.com 24.09.2021) ദുബൈ എയര്‍പോര്‍ടില്‍ വിവിധ തസ്തികകളില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയതായി പരാതി. കൊല്ലം ചടയമംഗലം സ്വദേശികളായ ദമ്പതികളാണ് 15 ഓളം പേരില്‍ നിന്നും വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയത്. സംഭവത്തില്‍ കൊട്ടാരക്കര റൂറല്‍ എസ് പിയ്ക്കടക്കം പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്. 

ചടയമംഗലം സ്വദേശി നിസാമും ഭാര്യ സജ്‌നയും ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയതായാണ് പരാതി. ഓരോരുത്തരില്‍ നിന്നും 32,000 രൂപ മുതല്‍ 82,000 രൂപ വരെയാണ് തട്ടിച്ചത്. പാസ്‌പോര്‍ട് കൈവശപ്പെടുത്തിയ ശേഷം സജ്‌നയുടെ അകൗണ്ടിലേക്ക് പണം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. 

Kollam, News, Kerala, Job, Complaint, Fraud, Complaint that couple swindled money by offering them job abroad

തുടര്‍ന്ന് പരാതി വ്യാപകമായതോടെ ചിലര്‍ക്കുമാത്രം പണം തിരികെ നല്‍കി നിസാമും ഭാര്യയും തടിയൂരാന്‍ ശ്രമിച്ചു. നിയമനടപടികളുമായി മുന്നോട്ടു പോകുന്നവര്‍ക്ക് പണം തിരിച്ച് നല്‍കില്ലെന്ന് ഭീഷണിപ്പെടുത്തിയതോടെ പലരും പരാതിയുമായി മുന്നോട്ടു പോകാതെയായി. മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതായതോടെ ചിലര്‍ പരാതിയുമായി വീണ്ടും മുന്നോട്ടുവരുകയായിരുന്നു.

Keywords: Kollam, News, Kerala, Job, Complaint, Fraud, Complaint that couple swindled money by offering them job abroad

Post a Comment