കുമളി: (www.kvartha.com 25.09.2021) സോഷ്യല്‍മീഡിയ വഴി പ്രണയം നടിച്ച് 13കാരിയെ തട്ടിക്കൊണ്ടുപൊയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ 20 കാരന്‍ അറസ്റ്റില്‍. ഇടുക്കി വണ്ടന്മേട് സ്വദേശി പ്രമോദ് (20) ആണ് അറസ്റ്റിലായത്. വണ്ടിപ്പെരിയാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട്ടിലേക്ക് പെണ്‍കുട്ടിയുമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുമാസം മുമ്പ് ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയുമായി യുവാവ് പരിചയത്തിലായി. കൂടുതല്‍ അടുപ്പം സ്ഥാപിച്ചതോടെ കഴിഞ്ഞ ദിവസം രാത്രി ബൈകില്‍ എത്തി പെണ്‍കുട്ടിയുമായി വണ്ടന്മേട്ടിലെ വീട്ടിലേക്ക് കടക്കുകയായിരുന്നു. ഇവിടെ വച്ച് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തതായും പൊലീസ് പറഞ്ഞു.
പൊലീസ് പിടിയിലാകുമെന്നറിഞ്ഞതോടെ തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് ഇന്‍സ്‌പെക്ടര്‍ ടി ഡി സുനില്‍കുമാര്‍, എസ് ഐ ജമാലുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ യുവാവിനെ പിടികൂടിയത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala, Arrest, Arrested, Crime, Complaint, Police, Molestation, Girl, Youth, Complaint that 13-year-old girl abducted and molested; 20-year-old arrested