10 വയസുകാരന്റെ സൈകിള്‍ മോഷണം പോയതായി പരാതി; തെളിവ് കിട്ടിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം

ഇടുക്കി: (www.kvartha.com 13.09.2021) 10 വയസുകാരന്റെ സൈകിള്‍ മോഷണം പോയതായി പരാതിയില്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കുടുംബം. ഇടുക്കി വണ്ണപ്പുറത്താണ് സംഭവം. മോഷണം പോയ സൈകിള്‍ ആക്രികടയില്‍ വിറ്റ ആളെക്കുറിച്ച് വ്യക്തമായ തെളിവ് കിട്ടിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് ആരോപിക്കുന്നത്. 

ആല്‍ബര്‍ട് ആശിച്ചുവാങ്ങിയ സൈകിള്‍ ഓടിച്ച് കൊതി തീരും മുമ്പെയാണ് മോഷണം പോയതെന്നും ആ സൈകിള്‍ ആറ് മാസങ്ങള്‍ക്കപ്പുറം വീടിനടുത്തെ ആക്രികടയില്‍ നിന്ന് കണ്ട് കിട്ടിയതായും കുടുംബം പറയുന്നു. അന്വേഷിച്ചപ്പോള്‍ അയല്‍വാസിയായ ആളാണ് ഇതിവിടെ വിറ്റതെന്ന് മനസിലായതോടെ ആല്‍ബര്‍ടിന്റെ പിതാവ് കാളിയാര്‍ പൊലീസില്‍ പരാതി നല്‍കി. 

Idukki, News, Kerala, Complaint, Police, Family, Boy, Theft, Complaint that 10-year-old boy's bicycle theft; Family against police

എന്നാല്‍ സൈകിള്‍ വിട്ടുകിട്ടാനോ, പ്രതിയെ പിടികൂടാനോ നടപടിയുണ്ടായില്ലെന്നുമാണ് ആരോപണം. ഇതോടെ ആല്‍ബര്‍ടും കുടുംബവും ജില്ലാ പൊലീസ് മേധാവിക്കും ബാലാവകാശ കമീഷനും സംഭവത്തില്‍ പരാതി നല്‍കിയിരിക്കുകയാണ്. അതേസമയം സംഭവം നടന്നത് മുന്‍ ഇന്‍സ്‌പെക്ടറുടെ കാലത്താണെന്നും പുതുതായി ചാര്‍ജെടുത്ത താന്‍ കേസ് അന്വേഷിച്ച് വരികയാണെന്നുമാണ് കാളിയാര്‍ ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കുന്നത്. 

Keywords: Idukki, News, Kerala, Complaint, Police, Family, Boy, Theft, Complaint that 10-year-old boy's bicycle theft; Family against police

Post a Comment

Previous Post Next Post