റാന്നി: (www.kvartha.com 25.09.2021) സോഷ്യല്‍ മീഡിയ വഴി താലൂക് ആശുപത്രി സൂപ്രണ്ടിനെ അപമാനിച്ചുവെന്ന പരാതിയില്‍ താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി അനോജ് സഖറിയ(34 ) ആണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ എട്ടിന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ അനോജിനോട് ഒപി ടികെറ്റ് എടുക്കാന്‍ പറഞ്ഞ വിരോധത്തില്‍ ആദ്യം ജീവനക്കാരെ അസഭ്യം പറഞ്ഞു.
ഈ വിവരം ജീവനക്കാര്‍ സൂപ്രണ്ടിനെ അറിയിച്ചതിനെ തുടര്‍ന്ന് സംഭവത്തിന്റെ വിശദീകരണം ചോദിച്ചതില്‍ പ്രകോപിതനായ ഇയാള്‍ ജീവനക്കാരെയും സൂപ്രണ്ടിനെയും സോഷ്യല്‍ മീഡിയ വഴിയും മറ്റും അധിക്ഷേപിക്കുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു. ആശുപത്രി അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ എസ് ഐ അനീഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
Keywords: News, Kerala, Social Media, Arrest, Arrested, Police, Case, hospital, Complaint, Complaint of insult to taluk hospital superintendent through social media; Temporary employee arrested