നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടിയെടുത്തതായി പരാതി; മഹിള പ്രധാന്‍ ഏജന്റ് അറസ്റ്റില്‍

 


തൃശൂര്‍: (www.kvartha.com 18.09.2021) നിക്ഷേപകരെ വഞ്ചിച്ച് ഒമ്പതര ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ മഹിള പ്രധാന്‍ ഏജന്റിനെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം ആറാട്ട് കടവ് സ്വദേശി ലത സാജനാണ് അറസ്റ്റിലായത്. രണ്ട് വര്‍ഷം മുമ്പ് മതിലകം ബ്ലോക് പഞ്ചായത്ത് ഡെവലപ്‌മെന്റ് ഓഫിസര്‍ വിനീത സോമനാണ് ദേശീയ സമ്പാദ്യ പദ്ധതിയുടെ കൂളിമുട്ടം പോസ്റ്റ് ഓഫിസ് ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന ലതക്കെതിരെ മതിലകം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

നിക്ഷേപകര്‍ നല്‍കിയിരുന്ന പണം പോസ്റ്റ് ഓഫിസില്‍ അടക്കാതെ തട്ടിയെടുക്കുകയായിരുന്നു. വിവിധ നിക്ഷേപകരില്‍ നിന്നും ഒമ്പതര ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. 2003 മുതല്‍ മഹിള പ്രധാന്‍ ഏജന്റായി പ്രവര്‍ത്തിച്ച് വരികയാണ് ലത സാജന്‍. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടിയെടുത്തതായി പരാതി; മഹിള പ്രധാന്‍ ഏജന്റ് അറസ്റ്റില്‍

Keywords:  Thrissur, News, Kerala, Complaint, Police, Crime, Arrest, Arrested, Woman, Fraud, Complaint of defrauding investors; Mahila Pradhan agent arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia