Follow KVARTHA on Google news Follow Us!
ad

അതിതീവ്ര ന്യൂനമര്‍ദം; സംസ്ഥാനത്ത് 10 ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കേരളത്തില്‍ 10 ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത Thiruvananthapuram, News, Kerala, Rain, District
തിരുവനന്തപുരം: (www.kvartha.com 16.09.2021) കേരളത്തില്‍ 10 ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് റിപോര്‍ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറിയതാണ് മഴയ്ക്ക് കാരണം. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മഴ തുടര്‍ന്നേക്കും. കോട്ടയം നഗരത്തില്‍ പുലര്‍ചെ മുതല്‍ കനത്ത മഴയാണ്. അതേസമയം മറ്റ് നാശനഷ്ടങ്ങള്‍ റിപോര്‍ട് ചെയ്തിട്ടില്ല.

Thiruvananthapuram, News, Kerala, Rain, District, Chance of rain in 10 districts of Kerala

Keywords: Thiruvananthapuram, News, Kerala, Rain, District, Chance of rain in 10 districts of Kerala

Post a Comment