Follow KVARTHA on Google news Follow Us!
ad

പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ്; യുവാവിന് 20 വര്‍ഷം തടവും പിഴയും

പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ Kottayam, News, Kerala, Crime, Police, attack, Case, Jail, Fine, Accused, Court
കോട്ടയം: (www.kvartha.com 18.09.2021) പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ യുവാവിന് 20 വര്‍ഷം തടവും 75,000 രൂപ പിഴയും. ഉല്ലല ഓണിശ്ശേരി ലക്ഷംവീട് കോളനിയില്‍ അഖിലി(ലെങ്കോ-32)നെയാണ് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജോണ്‍സണ്‍ ജോണ്‍ ശിക്ഷിച്ചത്. വൈക്കം സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ റെജിമോനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. 

2019 ഒക്ടോബര്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. മറ്റൊരു വധശ്രമക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അഖിലിനെ പിടികൂടാനാണ് വൈക്കം സിഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വീട്ടില്‍ നിന്ന് ഓടാന്‍ ശ്രമിച്ച പ്രതി പിന്നാലെ ഓടിയെത്തിയ റെജിമോനെ മരക്കമ്പ് ഉപയോഗിച്ച് ആക്രമിച്ചശേഷം പാടത്തേക്ക് തള്ളിയിട്ട് ശരീരത്തില്‍ കയറിയിരുന്ന് ആക്രമിക്കുകയായിരുന്നു. 

Kottayam, News, Kerala, Crime, Police, attack, Case, Jail, Fine, Accused, Court, Case of assault and attempted kill of police officer; Youth sentenced to 20 years in prison and fined

തുടര്‍ന്ന് വൈക്കം എസ്‌ഐയും സംഘവും ബലം പ്രയോഗിച്ച് പിടിച്ചുമാറ്റിയാണ് റെജിമോനെ രക്ഷിച്ചത്. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി കൊലപാതകം, കൊലപാതകശ്രമം, മോഷണം തുടങ്ങി വിവിധ വകുപ്പുകളിലായി 26ഓളം കേസുകളുണ്ട്. പ്രതിക്കെതിരെ 294 ബി, 324, 333, 332, 506 (2) വകുപ്പുകളിലാണ് ശിക്ഷ വിധിച്ചത്.

Keywords: Kottayam, News, Kerala, Crime, Police, attack, Case, Jail, Fine, Accused, Court, Case of assault and attempted kill of police officer; Youth sentenced to 20 years in prison and fined

Post a Comment