ചവറ: (www.kvartha.com 24.09.2021) നിയന്ത്രണംവിട്ട കാര്‍ സൂപെര്‍ മാര്‍കെറ്റിലേക്ക് ഇടിച്ചുകയറി അപകടം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. കടയിലെ ജീവനക്കാരി ഷീബ (40), സാധനം വാങ്ങാനെത്തിയ അഞ്ചാലുംമൂട് പെരിനാട് സ്വദേശിനി സരസ്വതിയമ്മ (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചവറ ടൈറ്റാനിയം ജങ്ഷന് കിഴക്ക് സരിത ജങ്ഷനില്‍ വ്യാഴാഴ്ച ഉച്ചക്ക് 1.30 മണിയോടെയായിരുന്നു അപകടം. ഹരിപ്പാട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ടൈറ്റാനിയം ഭാഗത്തുനിന്നും തേവലക്കരയിലേക്ക് പോകവെ സരിത ജങ്ഷനിലെ മാര്‍ജിന്‍ ഫ്രീ സൂപെര്‍ മാര്‍കെറ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
Keywords: News, Kerala, Injured, Accident, Woman, Car crashes into supermarket; Injuries to 2 women