തേഞ്ഞിപ്പലം: (www.kvartha.com 14.09.2021) കാലികറ്റ് സര്‍വകലാശാല ഈ വര്‍ഷത്തെ ബിരുദ പ്രവേശനത്തിന്റെ രണ്ടാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്‌മെന്റ് ലഭിച്ച എസ് സി, എസ് ടി വിഭാഗത്തില്‍ പെട്ടവര്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും 17-ന് അഞ്ച് മണിക്കകം മാന്റേറ്ററി ഫീസ് അടച്ച് കോളജില്‍ റിപോര്‍ട് ചെയ്ത് അലോട്‌മെന്റ് ഉറപ്പാക്കണം.
ഒന്നും രണ്ടും അലോട്‌മെന്റ് ലഭിച്ച് മാന്‍ഡേറ്ററി ഫീസടച്ചവര്‍ നിര്‍ബന്ധമായും സ്ഥിരം/താല്‍ക്കാലിക പ്രവേശനം നേടേണ്ടതാണ്. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ ഹയര്‍ഓപ്ഷന്‍ റദ്ദാക്കണം. നിലനിര്‍ത്തുന്ന പക്ഷം പിന്നീട് വരുന്ന അലോട്ട്മെന്റ് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതും നിലവിലുള്ള അലോട്‌മെന്റ് നഷ്ടപ്പെടുന്നതുമാണ്.
താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ കോളജുകളില്‍ ഫീസടയ്ക്കേണ്ടതില്ല. അപേക്ഷയില്‍ തിരുത്തലിന് 15 മുതല്‍ 16ന് വൈകീട്ട് അഞ്ചുമണി വരെ അവസരമുണ്ട്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ http://admission(dot)uoc(dot)ac(dot)in
Keywords: News, Kerala, Education, Calicut University, Publish, Allotment, Calicut University published the 2nd allotment for graduate admission