കാലികറ്റ് ബിരുദ പ്രവേശനം: 3-ാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു, 30നകം പ്രവേശനം നേടണം
Sep 24, 2021, 12:02 IST
തേഞ്ഞിപ്പലം: (www.kvartha.com 24.09.2021) കാലികറ്റ് സര്‍വകലാശാല ഈ അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്‌മെന്റ് ലഭിച്ചവര്‍ സെപ്തംബര്‍ 30ന് വൈകീട്ട് മൂന്ന് മണിക്ക് മുമ്പായി സ്ഥിരം പ്രവേശനം നേടണം. പുതുതായി അലോട്‌മെന്റ് ലഭിച്ചവര്‍ മാന്‍ഡേറ്ററി ഫീസ് അടച്ചതിന് ശേഷമാണ് പ്രവേശനം എടുക്കേണ്ടത്.
ഓരോ കോളജിലും രണ്ടാമത്തെ അലോട്‌മെന്റിനു ശേഷം താല്‍ക്കാലിക പ്രവേശനം നേടിയവരും എന്നാല്‍ മൂന്നാം അലോട്‌മെന്റില്‍ മാറ്റമൊന്നുമില്ലാത്തവര്‍ നിര്‍ബന്ധമായും സ്ഥിരം പ്രവേശനമെടുക്കേണ്ടതാണ്. മാന്‍ഡേറ്ററി ഫീസ് അടക്കുന്നതിനുള്ള സൗകര്യം 30ന് വൈകീട്ട് മൂന്ന് മണി വരെ വെബ്സൈറ്റില്‍ ലഭ്യമാണ്.
പ്രവേശനത്തിനായി കോളജുകള്‍ നിര്‍ദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതാണ്. ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ട് സ്ഥിരം പ്രവേശനമെടുക്കാനുള്ള അവസരമുണ്ട്. എന്നാല്‍ ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ നിര്‍ബന്ധമായും ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യണം. വിശദവിവരങ്ങള്‍ക്ക് https://admission(dot)uoc(dot)ac(dot)in
Keywords: News, Kerala, Calicut University, Education, Calicut Graduate Admission: 3rd Allotment published
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.