ബൈക് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് അപകടം; യുവാവ് മരിച്ചു, 2 പേര്‍ക്ക് പരിക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊട്ടാരക്കര: (www.kvartha.com 13.09.2021) കൊട്ടാരക്കരയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈകിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കടക്കല്‍ മുല്ലക്കര ചരുവിള വീട്ടില്‍ ശശി-ലത ദമ്പതികളുടെ മകന്‍ ശരത് (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വിനീത്, ആദര്‍ശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച പുലര്‍ചെ 5.30 മണിക്ക് എംസി റോഡില്‍ മൈലത്തായിരുന്നു അപകടം.
Aster mims 04/11/2022

നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ അടൂര്‍ ഭാഗത്തേക്ക് പോയ ബൈകിടിച്ചാണ് അപകടമുണ്ടായത്. ബൈകില്‍ മൂന്നു പേരാണ് യാത്ര ചെയ്തിരുന്നത്. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും റോഡില്‍ തലയിടിച്ചു വീഴുകയായിരുന്നു. ബൈക് ഓടിച്ചിരുന്ന ശരത് സംഭവസ്ഥലത്ത് മരിച്ചു. പൊലീസ് സംഭവസ്ഥലത്തെത്തിയാണ് മൂവരെയും കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലുള്ള രണ്ടു പേരെയും തിരുവനന്തപുരം മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ബൈക് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് അപകടം; യുവാവ് മരിച്ചു, 2 പേര്‍ക്ക് പരിക്ക്

Keywords:  News, Kerala, Accident, Death, Injured, Bike, Medical College, Bike collided with a parked lorry; Youth died and 2 others were injured
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script