യുവതിയെ ക്രൂരമായി മര്‍ദിച്ചതായി പരാതി; പ്രവാസിയായ ഭര്‍ത്താവ് അറസ്റ്റില്‍
Sep 23, 2021, 09:40 IST
കൊല്ലം: (www.kvartha.com 23.09.2021) ചിതറയില്‍ യുവതിയെ ക്രൂരമായി മര്‍ദിച്ചന്നെ പരാതിയില്‍ പ്രവാസിയായ ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യ സുബിനയെ ഭര്‍ത്താവ് അന്‍സിൽ മര്‍ദിച്ചുവെന്നാണ് പരാതി. പരിക്കേറ്റ സുബിന ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി സുബിനയെ ഭര്‍ത്താവ് അന്‍സില്‍ ഒരുകാരണവും ഇല്ലാതെ വസ്ത്രങ്ങള്‍ വലിച്ച് കീറിയതിന് ശേഷം നിലത്ത് തള്ളിയിട്ട് ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതി.
നിലവിളികേട്ട് എത്തിയ അന്‍സിലിന്റെ ബന്ധുക്കള്‍ തടയാന്‍ ശ്രമിച്ചുവെങ്കിലും മര്‍ദനം തുടര്‍ന്നു. കുട്ടികള്‍ ബഹളം വച്ചു. ഇതിനിടയില്‍ സുബിന രക്ഷപ്പെട്ട് അടുത്ത ബന്ധുവിന്റെ വീട്ടിലേക്ക് ഓടികയറി. മര്‍ദിക്കനായി അന്‍സില്‍ പിന്നാലെ എത്തിയെങ്കിലും ബന്ധുക്കള്‍ തടഞ്ഞുവെന്നും പരാതിയില്‍ പറയുന്നു. പ്രവാസിയായ അന്‍സില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ എത്തിയത്.
യുവതിയുടെ പരാതിയെ തുടര്‍ന്ന് അന്‍സിലിനെ പൊലീസ് അറസ്റ്റ് ചെയ്ത് ഗാര്‍ഹിക പീഡനം ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ അന്‍സിലിനെ റിമാൻഡ് ചെയ്തു.
Keywords: Kollam, News, Kerala, Crime, Complaint, attack, Woman, Husband, Wife, Police, Case, Remanded, Attack against woman; Man arrested in Kollam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.