Follow KVARTHA on Google news Follow Us!
ad

കൊച്ചി കപ്പല്‍ശാല തകര്‍ക്കുമെന്ന് വീണ്ടും ഭീഷണി സന്ദേശം ലഭിച്ചതായി അധികൃതര്‍

കൊച്ചി കപ്പല്‍ശാല തകര്‍ക്കുമെന്ന് വീണ്ടും ഭീഷണി സന്ദേശം ലഭിച്ചതായി അധികൃതര്‍Kochi, News, Kerala, Threat, Ship, Message, Police
കൊച്ചി: (www.kvartha.com 14.06.2021) കൊച്ചി കപ്പല്‍ശാല തകര്‍ക്കുമെന്ന് വീണ്ടും ഭീഷണി സന്ദേശം ലഭിച്ചതായി അധികൃതര്‍. കപ്പല്‍ ശാലയിലെ ഇന്ധനടാങ്കുകള്‍ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നാണ് ഇ-മെയിലിലൂടെ ഭീഷണി സന്ദേശം എത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. 

കപ്പല്‍ശാല തകര്‍ക്കുമെന്ന് കഴിഞ്ഞയാഴ്ചയും ഭീഷണി സന്ദേശം ലഭിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇ-മെയിലിലൂടെ ഭീഷണി സന്ദേശമയച്ചത് ആരെന്ന് കണ്ടെത്താനായില്ലെന്നാണ് പൊലീസ് വിശദീകരണം. ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിശദാംശങ്ങള്‍ ലഭിച്ചത്. രാജ്യസുരക്ഷ കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് അന്വേഷണം നടക്കുന്നത്. ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നായിരുന്നു ഭീഷണി.

Kochi, News, Kerala, Threat, Ship, Message, Police, Another bomb threat at Kochi shipyard

Keywords: Kochi, News, Kerala, Threat, Ship, Message, Police, Another bomb threat at Kochi shipyard

Post a Comment