ഭുവനേശ്വര്‍: (www.kvartha.com 23.09.2021) കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 20 തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന സംഭവത്തില്‍ 24കാരന്‍ അറസ്റ്റില്‍. ഹല്‍വ കച്ചവടക്കാരനായ യുവാവാണ് ബുധനാഴ്ച അറസ്റ്റിലായത്. ഒഡീഷയിലെ കട്ടക്ക് ജില്ലയിലാണ് ദാരുണ സംഭവം.
ഒരു കുഴിയില്‍ പത്തോളം നായകളുടെ ജഡങ്ങള്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം യുവാവിനടുത്തെത്തിയത്. തുടര്‍ന്ന് കട്ടക്ക് നഗരത്തിന് വടക്ക് 13 കിലോമീറ്റര്‍ അകലെ തംഗി-ചൗഡ്വാര്‍ ബ്ലോക്കിലെ ശങ്കര്‍പൂര്‍ ഗ്രാമത്തിന്റെ ചന്തസ്ഥലത്തിന് ചുറ്റും കൂടുതല്‍ ജഡങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
രാത്രിയില്‍ നായകളുടെ ഓരിയിടല്‍ അസഹ്യമാണെന്നും ഉറങ്ങാന്‍ കഴിയുന്നില്ലെന്നും അതുകൊണ്ടാണ് വിഷം കൊടുത്തതെന്നും യുവാവ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Keywords: News, National, Crime, Arrest, Arrested, Police, Dog, Killed, Angry Over Howling, Odisha Man Poisoned 20 Dogs To Death, Arrested