ആലപ്പുഴ: (www.kvartha.com 25.09.2021) ദേശീയപാതയില്‍ എരമല്ലൂരില്‍ ആംബുലന്‍സ് അപകടത്തില്‍പെട്ട് കോവിഡ് രോഗി മരിച്ചു. കൊല്ലം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ചെയായിരുന്നു അപകടം.
കൊല്ലത്ത് നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ഷീലയെ കൊണ്ടുപോകുന്ന വഴിക്കാണ് അപകടം നടന്നത്. ഷീലയുടെ മകന്‍ ഡോ. മഞ്ജുനാഥ്, ഇദ്ദേഹത്തിന്റെ ഭാര്യ ദേവിക എന്നിവരും ആംബുലന്‍സിലുണ്ടായിരുന്നു. എല്ലാവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ സന്തോഷിന്റെ നില ഗുരുതരമാണെന്നാണ് വിവരം.
Keywords: Alappuzha, News, Kerala, Accident, Death, Injured, COVID-19, Patient, Ambulance accident in Alappuzha; Covid patient died, 3 injured