Follow KVARTHA on Google news Follow Us!
ad

സ്വകാര്യഭൂമിയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി വഴിവെട്ടി, സ്ത്രീക്ക് നേരെ കയ്യേറ്റം ചെയ്തതായും പരാതി

കുന്നന്താനത്ത് സ്വകാര്യഭൂമിയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ അതിക്രമിച്ചു Pathanamthitta, News, Kerala, Complaint, Woman, Case, Police, Politics
പത്തനംതിട്ട: (www.kvartha.com 20.09.2021) കുന്നന്താനത്ത് സ്വകാര്യഭൂമിയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി വഴിവെട്ടിയതായി പരാതി. പൊട്ടന്‍മലയ്ക്കല്‍ സോപാനത്തില്‍ മോഹനന്റെ വസ്തുവിലാണ് വഴിവെട്ടിയത്. മോഹനന്റെ ഭാര്യ ശാന്തകുമാരിയെ കയ്യേറ്റം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കീഴ്വായൂര്‍ പൊലീസ് ഏഴ് പേര്‍ക്കെതിരെ കേസെടുത്തു.

കഴിഞ്ഞ 15ന് ബുധനാഴ്ച പുലര്‍ചെയാണ് സംഭവം. കഴിഞ്ഞ മാസം തിരുവല്ലത്തും സമാനരീതിയില്‍ വഴിവെട്ടല്‍ നടന്നിരുന്നു. 12 അടി വീതിയിലാണ് പത്തനംതിട്ടയില്‍ വഴിവെട്ടിയിരിക്കുന്നത്. കയ്യാല പൊളിച്ച പ്രതികള്‍ നാല് വര്‍ഷത്തോളം പ്രായമായ റബ്ബര്‍ മരങ്ങളും തേക്കിന്‍ തൈകളും മുറിച്ച് മാറ്റുകയും ചെയ്തു. 

Pathanamthitta, News, Kerala, Complaint, Woman, Case, Police, Politics, Alleged that CPM activists trespassed on private land

മോഹനന്റെ വസ്തുവിനു പിന്നിലുള്ള ഒന്നരയേക്കര്‍ പുരയിടത്തിലേക്ക് വഴി നിര്‍മിക്കാനായിരുന്നു അതിക്രമിച്ച് വഴിവെട്ടല്‍ എന്നാണ് കുടുംബം ആരോപിക്കുന്നത്. അതേസമയം, നാല് കുടുംബങ്ങള്‍ക്കായാണ് വഴിവെട്ടിയതെന്ന് സിപിഐഎം പറയുന്നു. എന്നാല്‍ ഈ കുടുംബങ്ങള്‍ക്ക് സഞ്ചരിക്കാന്‍ മറ്റ് വഴിയുണ്ടെന്ന് കുടുംബം പറഞ്ഞു. 

Keywords: Pathanamthitta, News, Kerala, Complaint, Woman, Case, Police, Politics, Alleged that CPM activists trespassed on private land

Post a Comment