Follow KVARTHA on Google news Follow Us!
ad

വീടും സ്ഥലവും എഴുതിവാങ്ങി മക്കള്‍ ഇറക്കിവിട്ടെന്ന പരാതിയുമായി 90കാരി

വീടും സ്ഥലവും എഴുതിവാങ്ങി മക്കള്‍ ഇറക്കിവിട്ടെന്ന പരാതിയുമായി 90കാരി News, Kerala, Complaint, Children, Crime, Woman, Police
മുണ്ടക്കയം: (www.kvartha.com 17.09.2021) വീടും സ്ഥലവും എഴുതിവാങ്ങി മക്കള്‍ ഇറക്കിവിട്ടെന്ന പരാതിയുമായി 90കാരി. കോരുത്തോട് കോക്കോട്ട് പരേതനായ കിട്ടന്റെ ഭാര്യ ഗൗരി(90) ആണ് സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയത്. കോരുത്തോട് കോസടി ഭാഗത്ത് തന്റെയും ഭര്‍ത്താവിന്റെയും പേരിലുണ്ടായിരുന്ന ഒന്നരയേക്കര്‍ സ്ഥലം മൂത്ത മകനും രണ്ടാമത്തെ മരുമകളും ചേര്‍ന്ന് തട്ടിയെടുത്തുവെന്ന് പരാതിയില്‍ പറയുന്നു. സ്ഥലം കൈവശപ്പെടുത്താന്‍ സഹായിച്ച രജിസ്ട്രാര്‍ ഓഫിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും വീടും സ്ഥലവും വിട്ടുനല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

അര്‍ബുദബാധിതനായിരുന്ന തന്റെ ഭര്‍ത്താവ് കിടപ്പിലായ സമയത്ത് സബ് രജിസ്ട്രാര്‍ ഓഫിസിലെ ഉദ്യോഗസ്ഥരെ വീട്ടില്‍ കൊണ്ടുവന്നാണ് തങ്ങളുടെ അഭിപ്രായം പോലും ചോദിക്കാതെ സ്ഥലം എഴുതി വാങ്ങിയതെന്നാണ് ഗൗരി പറയുന്നത്. തുടര്‍ന്ന് തങ്ങളെ സംരക്ഷിക്കുമെന്ന് മക്കള്‍ പറഞ്ഞെങ്കിലും പിതാവിന്റെ മരണത്തോടെ തന്നെ ഇറക്കിവിട്ടു. 

News, Kerala, Complaint, Children, Crime, Woman, Police, 90-year-old woman complains that her children evicted her

ഇപ്പോള്‍ മറ്റൊരു മകനൊപ്പം വാടകക്ക് കോരുത്തോട് പള്ളിപ്പടിയില്‍ താമസിക്കുകയാണ്. കാര്യമായ ജോലിയോ കൂലിയോ ഇല്ലാത്ത മകന് വാടക നല്‍കാനാവാത്തതിനാല്‍ പരിസരവാസികളാണ് വാടക നല്‍കിയത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. മാതാവിന് ചെലവിന് നല്‍കാമെന്ന് സമ്മതിച്ചുപോയ മക്കള്‍ ഇതുവരെ തിരിഞ്ഞുനോക്കിയില്ലെന്നും പരാതിയില്‍ പറയുന്നു.

Keywords: News, Kerala, Complaint, Children, Crime, Woman, Police, 90-year-old woman complains that her children evicted her

Post a Comment