ബെന്‍ഗളൂറു: (www.kvartha.com 23.09.2021) ന്യൂ തരാഗുപേട്ടില്‍ പടക്ക സംഭരണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് പേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. 80ലധികം പെട്ടികളാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. പടക്കം കൈകാര്യം ചെയ്ത വേളയിലുണ്ടായ പാളിച്ചയാകാം അപകടത്തിന് കാരണമെന്ന് ഡിസിപി ഹരീഷ് പാണ്ഡേ പറഞ്ഞു.
ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധനയില്‍ മാത്രമേ യഥാര്‍ഥ അപകടകാരണം വ്യക്തമാകൂവെന്ന് അദ്ദേഹം അറിയിച്ചു. പടക്കപെട്ടികള്‍ കൈകാര്യം ചെയ്യുന്ന ഒരാളും പ്രവേശന കവാടത്തിനടുത്ത് നിന്നിരുന്ന പഞ്ചര്‍ കടയിലെ ആളുമാണ് മരിച്ചത്. അപകടത്തെത്തുടര്‍ന്നുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കി.
Keywords: Mangalore, News, National, Fire, Injured, Death, Blast, Accident, 3 dead, 4 injured in blast at Bengaluru firecracker godown