Follow KVARTHA on Google news Follow Us!
ad

2 സ്ത്രീകള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് പൊലീസ്

ആലുവയില്‍ രണ്ട് സ്ത്രീകളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി Aluva, News, Kerala, Death, Police, CCTV, hospital
ആലുവ: (www.kvartha.com 14.09.2021) ആലുവയില്‍ രണ്ട് സ്ത്രീകളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ പുളിഞ്ചോട് ഭാഗത്ത് ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സംഭവം. മൃതദേഹങ്ങളും വസ്ത്രങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം ഛിന്നഭിന്നമായി. സമീപത്തെ സിസിടിവി ക്യാമറകളടക്കം പരിശോധിച്ച് മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു. 

എറണാകുളം ഭാഗത്തുനിന്ന് ആലുവ ഭാഗത്തേക്ക് വന്ന ട്രെയിനാണ് ഇടിച്ചത്. ദീര്‍ഘമായി ഹോണ്‍ മുഴക്കുകയും ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും ഇരുവരെയും തട്ടിയ ശേഷമാണ് ട്രെയിന്‍ നിന്നത്. ആലുവ പൊലീസ് മൃതദേഹങ്ങള്‍ ആലുവ ജില്ല ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. 

Aluva, News, Kerala, Death, Police, CCTV, hospital, 2 women found dead after being hit by train in Aluva

Keywords: Aluva, News, Kerala, Death, Police, CCTV, hospital, 2 women found dead after being hit by train in Aluva

Post a Comment