Follow KVARTHA on Google news Follow Us!
ad

ആസ്റ്റര്‍ മിംസിലെ ഒഫ്താല്‍മോളജി വിഭാഗം കൂടുതല്‍ സൗകര്യങ്ങളോടെ വിപുലീകരിച്ചു; നേത്ര ബാങ്ക് ഉള്‍പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതര്‍

കൂടുതല്‍ സൗകര്യങ്ങളോടെ വിപുലീകരിച്ച് കോഴിക്കോട് ആസ്റ്റര്‍Kozhikode, News, Kerala, Hospital, Health, Treatment, Inauguration, Ophthalmology, Aster MIMS
കോഴിക്കോട്: (www.kvartha.com 21.07.2021) കൂടുതല്‍ സൗകര്യങ്ങളോടെ വിപുലീകരിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഒഫ്താല്‍മോളജി വിഭാഗം. നേത്ര ബാങ്ക് ഉള്‍പെടെയുള്ള സൗകര്യങ്ങള്‍ ഇതിനോടനുബന്ധിച്ച് ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പുതിയ ഡിപാര്‍ട്‌മെന്റ് സജ്ജീകരിച്ചിരിക്കുന്നത് രോഗികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ സേവന ലഭ്യത ഉറപ്പ് വരുത്തുന്ന രീതിയിലാണ്. നവീകരിച്ച സെന്ററിന്റെ ഉദ്ഘാടനം കോഴിക്കോട് ആസ്റ്റര്‍ മിംസ് ക്ലസ്റ്റര്‍ സിഇഒ ഫര്‍ഹാന്‍ യാസീന്‍ നിര്‍വഹിച്ചു. 

ചീഫ് ഓഫ് മെഡികല്‍ സെര്‍വിസസ് ഡോ എബ്രഹാം മാമ്മന്‍, ഡോ സുനിത മാത്യു (സീനിയര്‍ കണ്‍സള്‍ട്ടണ്ട് ആന്‍ഡ് ഹെഡ് ഒഫ്താല്‍മോളജി), ഡോ ശര്‍മിള എം വി (സീനിയര്‍ കണ്‍സള്‍റ്റന്റ് ആന്‍ഡ് റെറ്റിന സ്പെഷ്യലിസ്റ്റ്), ഡോ സുജിത് വി നായനാര്‍ (സീനിയര്‍ കണ്‍സള്‍ട്ടന്റ് ആന്‍ഡ് ക്യാറ്റ്റാറ്റ്, കോര്‍ണിയ ആന്‍ഡ് റീഫ്റാക്റ്റീവ് സര്‍ജന്‍) ഡോ ഫറാസ് അലി (സീനിയര്‍ കണ്‍സള്‍ട്ടന്റ്) ഡോ നിര്‍മല്‍ എ ജെ (കണ്‍സള്‍ട്ടന്റ് ആന്‍ഡ് പീഡിയാട്രിക് ഓഫ്താല്‍മോളജിസ്റ്റ്), ഡോ പ്രവിത അഞ്ചന്‍ (എ ജി എം ഓപറേഷന്‍സ്) എന്നിവര്‍ പങ്കെടുത്തു.

Kozhikode, News, Kerala, Hospital, Health, Treatment, Inauguration, Ophthalmology, Aster MIMS, Ophthalmology Department at Aster MIMS expanded

Keywords: Kozhikode, News, Kerala, Hospital, Health, Treatment, Inauguration, Ophthalmology, Aster MIMS, Ophthalmology Department at Aster MIMS expanded

Post a Comment