രണ്ടര വയസുകാരന്റെ ഫോടോ ഉപയോഗിച്ച് ചികിത്സാ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍

വിഴിഞ്ഞം: (www.kvartha.com 21.07.2021) രണ്ടര വയസുകാരന്റെ ഫോടോ ഉപയോഗിച്ച് ചികിത്സാ സഹായം തേടി തട്ടിപ്പ് നടത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പഴയകട പുറുത്തിവിള സ്വീറ്റ് ഹോംവീട്ടില്‍ അഭിരാജിനെ(25) ആണ് പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വയസുള്ള കുഞ്ഞിന് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സക്കായി 75 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി സമൂഹമാധ്യമങ്ങളിലൂടെ സന്ദേശം പ്രചരിപ്പിച്ചത്.

പൂവാര്‍ സ്വദേശിയുടെ രണ്ടര വയസുള്ള മകന്റെ ഫോടോ ഇതിനായി വാട്‌സ്ആപ് ഗ്രൂപ്പില്‍ നിന്ന് ശേഖരിച്ച് ഉപയോഗിച്ചു. സഹായം സ്വീകരിക്കാനായി സ്വന്തം ബാങ്ക് അകൗണ്ട് നമ്പര്‍ തന്നെയാണ് പ്രതി നല്‍കിയത്. ചികിത്സാസഹായ അഭ്യര്‍ഥന വ്യാപകമായി പ്രചരിച്ചതോടെ കുഞ്ഞിന്റെ വീട്ടുകര്‍ ഇക്കാര്യം അറിയുകയും കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 

News, Kerala, Crime, Arrest, Arrested, Accused, Treatment, Fraud, Police, Complaint, Complaint of attempted medical fraud using photo of baby boy; Man arrested

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരുന്നതായി പൂവാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് ബി പ്രവീണ്‍ പറഞ്ഞു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: News, Kerala, Crime, Arrest, Arrested, Accused, Treatment, Fraud, Police, Complaint, Complaint of attempted medical fraud using photo of baby boy; Man arrested

Post a Comment

Previous Post Next Post