SWISS-TOWER 24/07/2023

പി എസ് സി പരീക്ഷകള്‍ ജൂലൈ 1ന് പുനരാരംഭിക്കും; കോവിഡ് ബാധിതര്‍ക്കും എഴുതാം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 30.06.2021) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്ന പി എസ് സി പരീക്ഷകള്‍ ജൂലൈ ഒന്നിന് പുനരാരംഭിക്കും. ഏപ്രില്‍ 20 മുതല്‍ മാറ്റിവച്ചവയില്‍ 23 പരീക്ഷകള്‍ ജൂലൈയില്‍ നടത്തും. ജൂലായില്‍ നടത്താനിരുന്ന മറ്റ് ആറുപരീക്ഷകളും മാറ്റമില്ലാതെ നടത്തും. ജൂലൈ 10ന്റെ ഡ്രൈവര്‍ പരീക്ഷ ഓഗസ്റ്റിലേക്ക് മാറ്റി.
Aster mims 04/11/2022

രണ്ടരമാസമായി പരീക്ഷകളും അഭിമുഖങ്ങളും കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പി എസ് സി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ച വനംവകുപ്പിലേക്കുള്ള റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷയാണ് നടക്കുന്നത്. പൊതുഗതാഗത സംവിധാനം കാര്യക്ഷമമല്ലാത്തതിനാല്‍ അപേക്ഷകര്‍ കുറവുള്ള പരീക്ഷകളാണ് നിശ്ചയിച്ചിട്ടുള്ളത്. 

പി എസ് സി പരീക്ഷകള്‍ ജൂലൈ 1ന് പുനരാരംഭിക്കും; കോവിഡ് ബാധിതര്‍ക്കും എഴുതാം

അതേസമയം കോവിഡ് ബാധിതര്‍ക്ക് പരീക്ഷാകേന്ദ്രങ്ങളില്‍ പ്രത്യേകം മുറി സജ്ജീകരിക്കുമെന്ന് പി എസ് സി അറിയിച്ചു. ഇവര്‍ പിപിഇ കിറ്റ് ധരിക്കേണ്ടതില്ല. മറ്റു കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷാകേന്ദ്രത്തിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ 9446445483, 0471 2546246 എന്നീ നമ്പറുകളില്‍ ലഭിക്കും. പരീക്ഷയെഴുതുമെന്ന് ഉറപ്പുനല്‍കിയവര്‍ക്ക് അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. അതിന്റെ അച്ചടിപ്പകര്‍പ്പും തിരിച്ചറിയല്‍ രേഖയുടെ അസലുമായി ഉദ്യോഗാര്‍ഥികള്‍ പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുമ്പ് ഹാളിലെത്തണം.

Keywords:  Thiruvananthapuram, News, Kerala, Examination, PSC, Job, COVID-19, PSC exams to resume on July 1
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia