SWISS-TOWER 24/07/2023

രോഗം ഭേദമാകുമെന്ന് വിശ്വസിപ്പിച്ചു; അസുഖക്കാരിയായ കാമുകിയെ ഒഴിവാക്കാന്‍ അമിതമായി മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തി യുവാവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 02.06.2021) അസുഖക്കാരിയായ കാമുകിയെ ഒഴിവാക്കാന്‍ അമിതമായി മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തി യുവാവ്. മഹാരാഷ്ട്രയിലെ പനവേലിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ഡ് ബോയി ആയി ജോലി ചെയ്യുന്ന ചന്ദ്രകാന്ത് ഗെയ്കര്‍ (35)ആണ് കാമുകിയെ കൊലപ്പെടുത്തിയത്. 
Aster mims 04/11/2022

വീട്ടുജോലിക്കാരിയായ യുവതിയുമായി ചന്ദ്രകാന്ത് കഴിഞ്ഞ ആറ് മാസമായി അടുപ്പത്തിലായിരുന്നു. യുവതി വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കാമുകിയെ ഒഴിവാക്കാനായി അനസ്തീഷ്യക്ക് ഉപയോഗിക്കുന്ന കെറ്റാമിന്‍ ഉള്‍പ്പെടെ മരുന്നുകള്‍ അധിക ഡോസില്‍ കുത്തിവയ്ക്കുകയായിരുന്നു. രോഗം ഭേദമാകുമെന്ന് യുവതിയെ വിശ്വസിപ്പിച്ചായിരുന്നു മരുന്നുകള്‍ കുത്തിവച്ചത്. 

രോഗം ഭേദമാകുമെന്ന് വിശ്വസിപ്പിച്ചു; അസുഖക്കാരിയായ കാമുകിയെ ഒഴിവാക്കാന്‍ അമിതമായി മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തി യുവാവ്

മെയ് 29ന് യുവതിയുടെ മൃതദേഹം കോലി-കോപ്പാര്‍ ഗ്രാമത്തിലെ റോഡരികില്‍ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ഗ്രാമത്തലവനെ വിവരമറിയിക്കുകയും പ്രദേശത്ത് ഒരു സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി ഗ്രാമ തലവന്‍ പൊലീസിനോട് പറയുകയും ചെയ്തു. അപകടത്തില്‍ മരിച്ചതായിരിക്കാമെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

Keywords:  Mumbai, News, National, Death, Killed, Hospital, Crime, Police, Woman, Not willing to marry girlfriend due to her ailment, ward boy kills her of overdose
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia