പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി; ടിക് ടോക് താരം അറസ്റ്റില്‍

തൃശൂര്‍: (www.kvartha.com 12.06.2021) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതിയില്‍ ടിക് ടോക് താരം അറസ്റ്റില്‍. ടിക് ടോക് വീഡിയോയിലൂടെ ശ്രദ്ധേയനായ വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്നേഷ് കൃഷ്ണ(അമ്പിളി-19) ആണ് അറസ്റ്റിലായത്. 

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രി പരിസരത്തു നിന്ന് യുവാവിനെ അറസ്റ്റ് ചെയ്തത്. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. സിഐ എംകെ മുരളിയുടെ നിര്‍ദേശപ്രകാരം എസ്ഐ ഉദയകമാര്‍, സിപിഒമാരായ അസില്‍, സജീവ് എന്നിവരാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

Thrissur, News, Kerala, Arrest, Arrested, Complaint, Girl, Molestation, Molestation against minor girl; Tik Tok star arrested

Keywords: Thrissur, News, Kerala, Arrest, Arrested, Complaint, Girl, Molestation, Molestation against minor girl; Tik Tok star arrested

Post a Comment

Previous Post Next Post