നട്ടെലിന് പരിക്കേറ്റ് കിടപ്പുരോഗികളായി മാറുന്ന അവസ്ഥയ്ക്ക് പരിഹാരം; നൂതന സ്പൈനല്‍ റീഹാബ് യൂണിറ്റ് സര്‍കാര്‍ ആരോഗ്യമേഖലയിലും

 


ഇരിങ്ങാലക്കുട: (www.kvartha.com 02.06.2021) നട്ടെലിന് പരിക്കേറ്റ് കിടപ്പുരോഗികളായി മാറുന്ന അവസ്ഥയ്ക്ക് പരിഹാരവുമായി നൂതന റീഹാബ് യൂണിറ്റ് സര്‍ക്കാര്‍ മേഖലയിലും. ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിയൂട് ഓഫ് ഫിസികല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനിലാണ്(നിപ്മര്‍) സംസ്ഥാനത്ത് ആദ്യമായി പൊതുമേഖലയില്‍ സ്പൈന്‍ ഇന്‍ജ്വറി റീഹാബ് ഡെഡിക്കേറ്റഡ് യൂണിറ്റ് ആരംഭിച്ചത്. നട്ടെല്ലിനേല്‍ക്കുന്ന പരിക്കിനെ തുടര്‍ന്ന് ഭൂരിഭാഗം പേരും കിടപ്പുരോഗികളാകുന്ന സാഹചര്യമുണ്ട്. 

പരിക്കുകള്‍ക്കായി ചികിത്സ പൂര്‍ത്തിയാക്കുമെങ്കിലും ശേഷമുള്ള റീഹാബിലിറ്റേഷന്‍ നടപടികള്‍ കാര്യക്ഷമായി നടക്കാറില്ല. വെല്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും സംസ്ഥാനത്തെ ചില വന്‍കിട സ്വകാര്യ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിലും മാത്രമാണ് നിലവില്‍ സ്പൈനല്‍ ഇന്‍ജ്വറി റീഹാബ് യൂണിറ്റുകളുള്ളത്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളില്‍ പൂര്‍ണമായ റീഹാബിലിറ്റേഷന്‍ സാധ്യമാകാറുമില്ല. മാത്രമല്ല സാധാരണക്കാര്‍ക്ക് ലഭ്യമാകാത്ത വിധം ചെലവേറിയതുമാണ്. 

നട്ടെലിന് പരിക്കേറ്റ് കിടപ്പുരോഗികളായി മാറുന്ന അവസ്ഥയ്ക്ക് പരിഹാരം; നൂതന സ്പൈനല്‍ റീഹാബ് യൂണിറ്റ് സര്‍കാര്‍ ആരോഗ്യമേഖലയിലും

ചികിത്സയ്ക്കു ശേഷം ഫിസിയോതെറാപ്പി പൂര്‍ത്തിയാക്കുന്നുണ്ടെങ്കിലും ഇവരില്‍ പലര്‍ക്കും പരാശ്രയമില്ലാതെ ദൈനംദിന ജീവിതം സാധ്യമാകാറില്ല. ചികിത്സയ്ക്കു ശേഷം കിടപ്പു രോഗികളാകുന്നതോടെ കുടുംബത്തിന്റെ താളം പോലും തെറ്റുന്ന സാഹചര്യമാവും. ഇതിനൊരു പരിഹാരമാണ് നിപ്മറിലെ സ്പൈനല്‍ ഇന്‍ജ്വറി റീഹാബ് യൂണിറ്റ്. ചികിത്സയ്ക്കു ശേഷം ഫിസിയോതെറാപ്പി, ഒക്യൂപേഷനല്‍ തെറാപ്പി എന്നിവയിലൂടെ മറ്റുള്ളവരുടെ ആശ്രയമില്ലാതെ അനുയോജ്യമായ തൊഴിലിലേക്കിവരെ കൈടിപിടിച്ചുയര്‍ത്തുന്നതു വരെയുള്ള സേവനമാണ് സ്പൈനല്‍ ഇന്‍ജ്വറി ഡെഡിക്കേറ്റഡ് യൂണിറ്റിലൂടെ നിപ്മര്‍ ലക്ഷ്യം വയ്ക്കുന്നത്. 

ദീര്‍ഘ കാലം വേണ്ടിവരുന്ന ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാത്ത പാവപ്പെട്ട രോഗികള്‍ക്ക്സംസ്ഥാന സാമൂഹ്യസുരക്ഷാ മിഷന്റെസഹായവും ലഭ്യമാക്കും. പരിക്കിനെ തുടര്‍ന്ന് രോഗിയിലുണ്ടാകുന്ന സ്വയംപര്യാപ്തതയ്ക്കായി ആദ്യ ആറു മാസത്തിനുള്ളില്‍ തന്നെ ചികിത്സ തുടങ്ങുന്നതാണ് ഉചിതമെന്ന് നിപ്മര്‍ സ്പൈനല്‍ ഇന്‍ജ്വറി യുണിറ്റ് മേധാവി ഡോ. സിന്ധുവിജയകുമാര്‍ വ്യക്തമാക്കി. പ്രസ്തുത കാലയളവാണ് വീണ്ടെടുക്കലിന് (Neuroplastictiy) അനുയോജ്യമായത്. പരമാവധി രണ്ടു വര്‍ഷത്തിനുള്ളിലെങ്കിലും റീഹാബ് ട്രീറ്റ്മെന്റ് തുടങ്ങണെം. നട്ടെല്ലിനു പരിക്കേറ്റാല്‍ ശരീരം തളര്‍ന്നു പോകുന്ന സാഹചര്യമാണുണ്ടാകുക. കൈ-കാല്‍ ചലിപ്പിക്കുന്നതിനും മലമൂത്രവിസര്‍ജനം നടത്തുന്നതിനും അസാധ്യമായിരിക്കും. 

സാധാരണ ഇതിനായി കാലങ്ങളോളം ട്യൂബിടുന്ന(Clean Intermittent Catheterization) സാഹചര്യമാണുള്ളത്. ഇത് ശരീരത്തിലുണ്ടാകുന്ന ആര്‍ജിത കഴിവിനെ നിര്‍ജീവമാക്കും. ഫിസിയോതെറാപ്പിയ്ക്കു പുറമെ ഒക്യുപേഷനല്‍ തെറാപ്പിയും മറ്റു പരീശീലനങ്ങളും ലഭ്യമാക്കുക വഴി രോഗിയെ സ്വതന്ത്രമായി പ്രാഥമിക കാര്യങ്ങള്‍ ചെയ്യാനും കഠിനമായ കായിക സ്വഭാവമില്ലാത്ത ജോലികളിലേക്കെത്തിക്കാനും കഴിയും. ഇതിനായി കുടുംബത്തിന്റെയും സമൂഹത്തിന്റെയും സഹകരണം ഉറപ്പാക്കുന്നതിനായി പരിശീലനം ലഭിച്ച മെഡികല്‍ സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനവും സൈകോ സോഷ്യല്‍ റീഹാബിലിറ്റേഷനുവേണ്ടി സൈകോളജി വിഭാഗവും നിപ്മറില്‍ പ്രവര്‍ത്തിക്കുന്നു.

Keywords:  News, Kerala, Health, Treatment, Patient, Spinal Rehab Unit, Government  Health Sector, Innovative Spinal Rehab Unit in Government  Health Sector
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia